5 മിനിറ്റുകൊണ്ട് 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറന്‍സികളുടെ പേരും പറഞ്ഞ് ഈ മിടുക്കന്
5 മിനിറ്റുകൊണ്ട് 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറന്‍സികളുടെ പേരും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ച് എട്ടുവയസുകാരന് കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത്ത്. ലോകത്തിലെ ഏത് രാജ്യങ്ങളുടെ തലസ്ഥാനവും കറന്‍സിയും ഈ മിടുക്കന് മനപ്പാഠമാണ്. വെള്ളയാംകുടി ഓലിക്കല്‍ വിപിന്‍ രാജന്രജിത ദമ്ബതികളുടെ മകനായ വിശ്വജിത് അങ്കമാലി പാറ്റ്റിക്സ് അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ലോക്ഡൗണ്‍ കാലത്ത് നോളഡ്ജ് വേള്‍ഡ് വിശ്വജിത് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങി രാജ്യങ്ങളുടെ തലസ്ഥാനങ്ങളെയും കറന്‍സികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ അവതരിപ്പിച്ചിരുന്നു. ലോക രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറന്‍സികളും മനപ്പാഠമാക്കിയതോടെ 5 മിനിറ്റുകൊണ്ട് പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്ഡ്സിന് അയച്ചുകൊടുക്കുകയായിരുന്നു. ഇവരുടെ ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വിശ്വജിത്തിന്റെ കഴിവ് അംഗീകരിച്ചതോടെ റെക്കോര്‍ഡ്സിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. വിശ്വജിത്തിന്റെ കഴിവുകള്‍ ഇപ്പോള്‍ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റെയും പരിഗണനയിലാണ്. അച്ഛന് വിപിന്‍ രാജന് കൊച്ചി വിമാനത്താവളത്തിലെ സൂപ്പര്‍വൈസറും അമ്മ രജിത കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റിറ്റൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്.
https://www.facebook.com/Malayalivartha