ഹാസ്യകുലപതിയായ അതുല്യനടന്‍ വിവേകിന് ആയിരങ്ങള്‍ കണ്ണീരോടെ വിടനല്‍കി .... ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ എത്തിച്ച ഭൗതിക ദേഹം ഇന്നലെ വൈകിട്ട് മേട്ടുക്കുപ്പത്തെ വൈദ്യുതി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഹാസ്യകുലപതിയായ അതുല്യനടന്‍ വിവേകിന് ആയിരങ്ങള്‍ കണ്ണീരോടെ വിടനല്‍കി .... ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ എത്തിച്ച ഭൗതിക ദേഹം ഇന്നലെ വൈകിട്ട് മേട്ടുക്കുപ്പത്തെ വൈദ്യുതി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു..
ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, തമിഴ് സിനിമയിലെ ഹാസ്യകുലപതിയായ അതുല്യനടന്‍ വിവേക് വിടവാങ്ങി. 59 വയസായിരുന്നു. മാരകമായ ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വടപളനിയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിവേക് ഇന്നലെ പുലര്‍ച്ചെ 4.35നാണ് മരണത്തിന് കീഴടങ്ങിയത്.
പ്രഗദ്ഭനായ ടെലിവിഷന്‍ അവതാരകനും പിന്നണിഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ എത്തിച്ച ഭൗതിക ദേഹം ഇന്നലെ വൈകിട്ട് മേട്ടുക്കുപ്പത്തെ വൈദ്യുതി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
വസതിയിലും ശ്മശാനത്തിലും ആയിരങ്ങള്‍ കണ്ണീരോടെ പ്രിയ താരത്തിന് വിടനല്‍കി. ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്‌കാരത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കുകയായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മകന്‍ പ്രസന്ന കുമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞു. അമൃതനന്ദിനി, തേജസ്വിനി എന്നിവര്‍ പുത്രിമാരാണ്.
വെള്ളിയാഴ്ച ഹൃദയഘാതത്തില്‍ ബോധം മറഞ്ഞ് മരണാസന്നനായി എത്തിച്ച വിവേകിനെ ഡോക്ടര്‍മാര്‍ 45 മിനുട്ടോളം അശ്രാന്തപരിശ്രമം നടത്തിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പൂര്‍ണമായി അടഞ്ഞ ഹൃദയ ധമനി തുറക്കാന്‍ അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു.
താളം തെറ്റിയ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നല്‍കി, രക്തം ശരീരത്തിന് പുറത്തു വച്ച് ശുദ്ധീകരിക്കുന്ന എക്‌മോ ( എക്സ്ട്രാ കോര്‍പ്പറിയല്‍ മെംബ്രെയ്ന്‍ ഓക്‌സിജനേഷന്‍ ) യന്ത്രത്തിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ഹൃദയാഘാതത്തില്‍ രക്തപ്രവാഹം നിലച്ച ശരീരകലകളിലേക്ക് ഡോക്ടര്‍മാര്‍ നടത്തിയ പുനരുജ്ജീവന പ്രക്രിയയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിച്ചപ്പോള്‍ സംഭവിച്ച ആഘാതത്തെ ( റിപ്പര്‍ഫ്യൂഷന്‍ ഇന്‍ജ്വറി ) അതിജീവിക്കാന്‍ വിവേകിന് കഴിഞ്ഞില്ലെന്ന് സിംസ് വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരോഗ്യ നില വഷളാകുകയും രക്തസമ്മര്‍ദ്ദം താഴുകയും ചെയ്തു. 4.35ന് അന്ത്യം സംഭവിച്ചു.
https://www.facebook.com/Malayalivartha


























