കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല.... രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല.
തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പുണ്ടോ. അവിടെ 60,000ത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ 4000 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
കോവിഡിന്റെ ഒന്നാം വ്യാപനമുണ്ടായപ്പോഴുള്ള ശ്രദ്ധ ഇപ്പോഴുണ്ടാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കും അമിത് ഷാ മറുപടി നല്‍കി. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. മുഖ്യമന്ത്രിമാരുമായി രണ്ട് യോഗങ്ങള്‍ ഇപ്പോള്‍ തന്നെ നടത്തിയിട്ടുണ്ട്.
ശാസത്രജ്ഞരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കോവിഡിനെതിരെ പോരാടാന്‍ രാജ്യം സജ്ജമാണ്. ഇതൊരു കഠിനമായ പോരാട്ടമാണ്. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും. വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വാര്‍ത്തകളും അമിത് ഷാ നിഷേധിച്ചു.
"
https://www.facebook.com/Malayalivartha


























