ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയി മംഗളൂരുവില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബോട്ടിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയി മംഗളൂരുവില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബോട്ടിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
ശനിയാഴ്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹമാണ് കടലില്‍ കണ്ടെത്തിയത്. മംഗളുരു തുറമുഖത്തിന് 43 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായതെങ്കിലും, ഏറെ ദൂരെ മല്‍പ്പെ തുറമുഖത്തിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടം നടന്നതു മുതല്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തി വരുന്ന തെരച്ചിലില്‍ വെള്ളിയാഴ്ച രാത്രി മൂന്നു പേരുടെ മൃതദേഹം കിട്ടിയിരുന്നു. ഇതില്‍ രണ്ടെണ്ണം പശ്ചിമ ബംഗാള്‍ സ്വദേശികളും മറ്റൊരാള്‍ തമിഴ് നാട് കന്യാകുമാരി സ്വദേശിയുമാണ്.
ഇതില്‍ തിരിച്ചറിഞ്ഞ കൊല്‍ക്കത്താ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല .ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ന് ഉണ്ടായ അപകടത്തില്‍ തകര്‍ന്ന ബേപ്പൂര്‍ സ്വദേശി മാമന്റ കത്ത് ജാഫറിന്റെ ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടു.
മൂന്ന് പേരുടെ മൃതദേഹം ആദ്യ ദിവസവും പിന്നീട് വെള്ളിയാഴ്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കിട്ടി. ശനിയാഴ്ച ഒരാളുടെ കൂടി മൃതദ്ദേഹം ലഭിച്ചതിനാല്‍ ,ഇനി അഞ്ചു മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.
"
https://www.facebook.com/Malayalivartha


























