കോവിഡ് വ്യാപനം രൂക്ഷം.... ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ എന്റെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ റാലികള്‍ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് എല്ലാ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുകയാണ്-രാഹുല്‍ ഗാന്ധി കുറിച്ചു.
ലോകത്തേറ്റവും വേഗതയില്‍ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്.
കൊവിഡ് ബാധിതരായ 1501 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.
രണ്ടാം തരംഗത്തില്‍ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha


























