കുംഭമേളയിൽ പങ്കെടുത്ത് മടങ്ങി എത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍; ഇതുവരെ കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

ഗുജറാത്തിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി ഒഡീഷ സർക്കാരും. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാനുള്ള അനുമതിയും നൽകുകയുള്ളൂ.
വീട്ടിലോ താല്‍കാലിക മെഡിക്കല്‍ ക്യാമ്പുകളിലോ ക്വാറന്‍റീനില്‍ തുടരണമെന്നും സ്പെഷ്യൽ റിലീഫ് കമീഷണര്‍ പി.കെ. ജെന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി...
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശേഖരിച്ച കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ പേരും വിവരങ്ങളും കലക്ടര്‍മാര്‍ക്കും മുനിസിപ്പല്‍ കമീഷണര്‍മാര്‍ക്കും കൈമാറിയതായും അവരുടെ സ്ഥലവും യാത്രാവിവരങ്ങളും ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാവരും നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്യണം. കൂടാതെ തീര്‍ച്ചയായും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം' -ഉത്തരവില്‍ പറയുന്നുണ്ട്.
ആശ വര്‍ക്കര്‍മാര്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കുമായിരിക്കും ഇവരുടെ നിരീക്ഷണ ചുമതലയെന്നും അദ്ദേഹം പറയുകയും ചെയ്തു.
കുംഭമേളയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയിരുന്നു.
കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലധികം പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























