ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വലിയ റാലികള്‍ നടത്തുമ്ബോഴുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപിക്കുമ്ബോഴും വലിയ ജനക്കൂട്ടത്തെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വലിയ റാലികള്‍ നടത്തുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
തന്റെ ഓഫിസിലിരുന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്നാണ് പി. ചിദംബരം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha


























