ആറു മാസത്തിനുള്ളില്‍ എത്ര വാക്സിന് കുത്തിവയ്പ്പുകള്‍ നടത്തുമെന്നത് പ്രസിദ്ധപ്പെടുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. കോവിഡ് വാക്സിനേഷന് ഊര്ജിതമാക്കണമെന്നത് ഉള്‍പ്പെടെ അഞ്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചാണ് കത്ത്.
ആറു മാസത്തിനുള്ളില്‍ എത്ര വാക്സിന് കുത്തിവയ്പ്പുകള്‍ നടത്തുമെന്നത് പ്രസിദ്ധപ്പെടുത്തണം, വാക്സിനുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ നല്‍കണം, വാക്സിനേഷനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് മന്മോഹന് സിംഗ് മുന്നോട്ടുവച്ചത്. അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,501 പേര് കോവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,28,09,643 പേര് രോഗമുക്തി നേടി.
https://www.facebook.com/Malayalivartha


























