'കോവിഡ് വാക്‌സിൻ കയറ്റിയയക്കുന്നത് പ്രശസ്തിക്ക് വേണ്ടി'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിനെ മമത വിമര്‍ശിച്ചിരിക്കുന്നത്.
മരുന്നുകള്‍ കയറ്റി അയക്കുന്നതില്‍ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാര്‍ക്ക് ആണ് എന്നാണ് മമത പറയുന്നത്. രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്സിജന്റേയും ദൗര്‍ലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























