കൊവിഡ് സ്ഥിതി രൂക്ഷമാകുന്നു....കൊവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടര്‍

രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുകയാണ്. കൊവിഡ് രോഗം വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ സര്‍ജിക്കല്‍ മാസ്‌കോ ഡബിള്‍ ലെയര്‍ മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ മുന്നറിയിപ്പ് നല്‍കി.
മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റില്‍ കൊവിഡ് വായുവിലൂടെ പകരുമെന്ന പഠനം പ്രസിദ്ധീകരിച്ചിരുന്നു. തുറസായ സ്ഥലങ്ങളെക്കാള്‍ അടച്ചിട്ട മുറികളില്‍ കൊവിഡ് പകരാന്‍ സാദ്ധ്യത കൂടുതലാണ്. മുറികളിലെ ജനാലകള്‍ തുറന്നിടണമെന്നും വെന്റിലേഷന്‍ ഉറപ്പാക്കണമെന്നും ഗുലേറിയ അറിയിച്ചു. അടച്ചിട്ട മുറികളില്‍ രോഗബാധയുള്ള ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2.61 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകള്‍. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,61,500 പേര്‍ക്ക് ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
കേരളത്തിലും ഇന്ന് പ്രതിദിന രോഗികളില്‍ റെക്കാഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 18,257 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























