വൈഗയുടെ ദുരൂഹ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍വാറില്‍ അറസ്റ്റിലായി... കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ സനുവിനെ ചോദ്യം ചെയ്യുന്നു.... കുറ്റസമ്മതം നടത്തി സനു, മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, ആത്മഹത്യ ചെയ്യാനായില്ല... മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണസംഘം

വൈഗയുടെ ദുരൂഹ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ (42) കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍വാറില്‍ അറസ്റ്റിലായി...
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ സനുവിനെ ചോദ്യം ചെയ്യുന്നു.... കുറ്റസമ്മതം നടത്തി സാനു, മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, മകളെ പുഴയില്‍ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ല... മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണസംഘം.
വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ഇരുപത്തിയേഴാം ദിവസമാണ് പൊലീസിനെ വട്ടംചുറ്റിച്ച കേസിലെ നിര്‍ണായക അറസ്റ്റ്.
എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്‌റെയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഇയാളെ പുലര്‍ച്ചയോടെ കൊച്ചിയിലെത്തിച്ചു.കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ സനുവിനെ ചോദ്യം ചെയ്യുന്നു..
സനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു മുന്നിലെ ബീന റസിഡന്‍സി ഹോട്ടലില്‍ താമസിച്ചിരുന്നതായി ഇക്കഴിഞ്ഞ 16- നാണ് പൊലീസിന് വിവരം ലഭിച്ചത്. അന്നുതന്നെ കൊച്ചി പൊലീസ് അവിടെയെത്തി, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, കൊല്ലൂരിലെ വനമേഖലകള്‍ എന്നിവിടങ്ങളിലടക്കം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കൊല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്കു പോയ ഇയാള്‍ അവിടെ നിന്ന് മറ്റൊരു ബസില്‍ കാര്‍വാറിലെത്തുകയായിരുന്നു. കൊല്ലൂരില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് കാര്‍വാര്‍. 80 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഗോവയായി. മാര്‍ച്ച് 21ന് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടില്‍ ഭാര്യ രമ്യയെ കൊണ്ടുചെന്നാക്കിയ സനു വൈഗയെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേക്കു മടങ്ങുകയായിരുന്നു.
പിറ്റേന്ന് കളമശേരി മുട്ടാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനരികില്‍ വൈഗയുടെ ജഡം കണ്ടെത്തി. സനു പുലര്‍ച്ചെ തന്നെ കാറില്‍ വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കോയമ്പത്തൂരിലേക്ക് കടക്കുകയും ചെയ്തു.
വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നല്‍കി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
അതേസമയം ാനു മോഹന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചിരുന്നതായി മാനേജര്‍ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉള്‍പ്പെടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
ഹോട്ടലില്‍ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാര്‍ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു.
ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്.
തുടര്‍ന്ന് മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ചുസാനു ഉപയോഗിച്ചിരുന്ന കെ.എല്‍. 7 സി.ക്യു 8571 ഫോക്‌സ് വാഗണ്‍ അമിയോ കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചിരുന്നു.
2016 വരെ പൂനെയില്‍ ലെയ്ത്ത് ബിസിനസ് നടത്തിയ സാനു നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പൂനെയില്‍ നിന്ന് ആരുമറിയാതെയാണ് ഇവര്‍ കൊച്ചിയിലേക്കു മുങ്ങി, ഫ്‌ളാറ്റ് വാങ്ങി താമസമാക്കിയത്.
കൊച്ചിയിലും പലരില്‍ നിന്നായി സാനു വലിയ തുകകള്‍ കടം വാങ്ങുകയും തട്ടിപ്പുകള്‍ നടത്തുകയും ചെയ്തു. സാനുവിനായി കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ അറസ്റ്റ്.
" fr
https://www.facebook.com/Malayalivartha


























