ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും....തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.
ഇതനുസരിച്ച് ഇന്ന് വരെ മാത്രമേ ആറാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പാടുള്ളൂ. ഈ സാഹചര്യത്തില്‍ 22ന് വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിലും അവസാനവട്ടത്തില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തി.
മിക്ക ഘട്ടങ്ങളിലും 80 ശതമാനത്തിലധികം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച പോളിങ് കനത്ത പോരാട്ടത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇനിയുള്ള 114 സീറ്റുകളിലെ വോട്ടെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
22ന് നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളില്‍ അതിനാല്‍ തന്നെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും.
ബി.ജെ.പി നേതാക്കളായ ജെ.പി നദ്ദ, അമിത്ഷാ, സ്മൃതി ഇറാനി എന്നിവ4 ഉത്ത4 ദിനാജ്പൂ4 ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലികളുമായി പ്രചാരണം കൊഴുപ്പിക്കും.
"
https://www.facebook.com/Malayalivartha


























