താന്‍ സബ് ഇന്‍സ്പെക്ടറുടെ മകളാണ്... എന്‍റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ? മാസ്ക് ധരിക്കാതെ റോഡിൽ യാത്ര ചെയ്ത യുവതിയെ ചോദ്യം ചെയ്ത പോലീസിനോട് തർക്കിച്ച് യുവതി വൈറലായി വീഡിയോ...

കൊറോണ വൈറസ് ആശങ്കജനകമായി വർധിക്കുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ദമ്പതികൾക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറിയതിനാലാണ് കേസെടുത്തത്.
നിരീക്ഷണം കര്‍ശനമാക്കിയ ഡല്‍ഹി പൊലീസിനോട് തട്ടിക്കയറുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലായത്. കാറില്‍ ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോഴാണ് യുവതി പൊലീസിനെതിരെ ആക്ഷേപവും ശകാരവും ഉയർത്തിയത്.
'എന്തൊക്കെ നാടകമാണ് കൊറോണയുടെ പേരില്‍ നിങ്ങള്‍ കാട്ടിക്കൂട്ടുന്നത്?' എന്ന് യുവതി പൊലീസുകാരോട് ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
കാറില്‍ സഞ്ചരിക്കുകയാണെങ്കിലും മാസ്ക് ധരിക്കണമെന്ന് ഏപ്രില്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, മാസ്ക് ധരിക്കാതെ യാത്ര അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് ദമ്പതികള്‍ ആക്രോശവും ശകാരവും തുടങ്ങിയത്.
ഡല്‍ഹി പട്ടേൽ നഗര്‍ പ്രദേശത്തുള്ള ആഭയും പങ്കജുമാണ് ഈ ദമ്പതികളെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. 'ഞങ്ങളുടെ കാറില്‍ എന്‍റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ?' എന്നായിരുന്നു പൊലീസുകാരോട് ആഭ ചോദ്യമായി ഉന്നയിച്ചത്.
താന്‍ സബ് ഇന്‍സ്പെക്ടറുടെ മകളാണെന്നായിരുന്നു യുവതി വാദിക്കുന്നത്. യു.പി.എസ്.സി പരീക്ഷ പാസായിട്ടുണ്ടെന്നും പറഞ്ഞു. എങ്കില്‍ നിങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നായിരുന്നു പൊലീസുകാരുടെ മറുപടി.
കടുത്ത വാഗ്വാദത്തിനുശേഷം ദമ്ബതികളെ ദര്യാഘഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കുമെതിരെ വിവിധ ഐ.പി.സി വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























