കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,73,810 പുതിയ കൊവിഡ് കേസുകൾ, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്, പ്രതിദിന രോഗികളുടെ എണ്ണം കൂടുകയും പ്രതിദിനരോഗമുക്തിനിരക്ക് കുത്തനെ കുറയുകയും ചെയ്യുന്നത് ആശങ്ക കൂട്ടുന്നു

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1619 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയർന്നു.
എന്നാൽ ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായിരിക്കുകയാണ്. ഇത് കനത്ത ആശങ്കയാണ് ഉണര്‍ത്തുന്നത്. ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ളത് പത്തൊമ്പത് ലക്ഷത്തിലധികം ആളുകളാണ്.
ഇതുകൂടാതെ രാജ്യത്തെ രോഗികളുടെ പ്രതിദിന രോഗികളുടെ എണ്ണം കൂടുകയും പ്രതിദിനരോഗമുക്തിനിരക്ക് കുത്തനെ കുറയുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നു. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ സ്ഥിതി വഷളാണ്. മിക്കയിടങ്ങളിലും ഓക്സിജന്‍, ബെഡുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതീവഗുരുതരമാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവര്‍ധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ഒരു ദിവസം 68,631 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. ഡല്‍ഹിയില്‍ 25,462 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























