രാജ്യസഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി ശിവദാസനും

രാജ്യസഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി ശിവദാസനും. രാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
കെ.കെ രാഗേഷ്, വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ് എന്നിവര്‍ ഈ മാസം 21ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് അംഗങ്ങളെ എല്‍ഡിഎഫിനും ഒരു അംഗത്തെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് നിലവില്‍ സഭയില്‍ ഉള്ളത് അതിനാല്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. പിവി അബ്ദുള്‍ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
"
https://www.facebook.com/Malayalivartha


























