കോവിഡ് തരംഗം രാജ്യത്ത് ഉണ്ടാകുന്നതിനിടെ കേരളത്തെ ഞെട്ടിച്ച് പുതിയ വിവരം പുറത്ത് ; കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറുന്നു; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറുന്നു. കോവിഡ് തരംഗം രാജ്യത്ത് ഉണ്ടാകുന്നതിനിടെയാണ് കേരളത്തെ ഞെട്ടിച്ച് പുതിയ വിവരം പുറത്ത് വരുന്നത്. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്രംമായി മഹാരാഷ്ട്ര പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ കേസുകൾ കൂടുതലുള്ള കേരളം, ഗോവ, ഗുജറാത്ത്, ഡൽഹി – എൻസിആർ മേഖല, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് ‘സെൻസിറ്റീവ് ഒറിജിൻ’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാൽ ഇതിനിടയിൽ രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു . എന്നാൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേർ മരിച്ചതോടെ ആകെ മരണം 1,78,769 ആയി മാറി കഴിഞ്ഞു.
‘രൂക്ഷ പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽനിന്നു മഹാരാഷ്ട്രയിലേക്കു ട്രെയിനിൽ സഞ്ചരിക്കുന്നവർ 48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങൾ റെയിൽവേ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കണം.
കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ മറ്റു സംസ്ഥാനങ്ങളിലെ കൊറോണ വകഭേദങ്ങൾ എത്താതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്. ‘രൂക്ഷ പ്രഭവകേന്ദ്രങ്ങൾ’ പ്രഖ്യാപിച്ചതെന്നും ഉത്തരവിൽ പറയുന്നുണ്ട് .
മഹാരാഷ്ട്രയിൽ ഞായറാഴ്ച 68,631 കേസുകളാണു റിപ്പോർട്ട് ചെയ്തത്. 503 പേർ മരിച്ചു. ഇതോടെ ആകെ കേസുകൾ 38,39,338 ആയി. മരിച്ചവർ 60,473. കേരളത്തിൽ ഞായറാഴ്ച 18,257 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായെടുത്ത 1,08,898 സാംപിളുകളുടെ ഫലമാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77%.
പുതുതായി 25 മരണം സ്ഥിരീകരിക്കുകയും ചെയ്തു . ആകെ മരണം 4929. ചികിത്സയിലുള്ളവർ 93,686 ആയി ഉയർന്നു. ചികിത്സയിലായിരുന്ന 4565 പേർ കോവിഡ് മുക്തരായി. 2,37,036 പേരാണു നിരീക്ഷണത്തിലുള്ളത്. കോവിഡ് നിയന്ത്രണത്തിനു ജില്ലകൾക്കു സർക്കാർ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടർമാർക്കാണു വിനിയോഗിക്കാനുള്ള അധികാരം.
https://www.facebook.com/Malayalivartha


























