Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില കുറച്ച് മരുന്ന് കമ്പനികള്‍.. ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാനൊരുങ്ങി റെയില്‍വെ....... കോവിഡ് രണ്ടാം തരംഗത്തില്‍അതിജീവനത്തിന്റെ പുതിയ അധ്യായങ്ങൾ തുറന്ന് രാജ്യം

19 APRIL 2021 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

രാജ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം തരംഗത്തില്‍ രക്ഷയില്ലാതെ കേരളമടക്കം ശ്വാസംമുട്ടുമോ എന്ന് ഭയക്കുകയാണ്. അതുകൊണ്ട് തന്നെ അതിജീവനത്തിന്റെ പുതിയ അധ്യായങ്ങളും രാജ്യം തുറക്കുകയാണ്. പക്ഷെ എന്തിനും ഏതിനും കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുറ്റം പറയുന്നവര്‍ക്ക് നല്ലതൊന്നും കാണാനാകില്ല.

പണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ പാത്രം കൊട്ടാനും പിന്നീട് വിളക്ക് കത്തിച്ച് രാജ്യം ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടാനുമൊക്കെ പറഞ്ഞതിന്റെ പുകില്‍ മാറിയിട്ടില്ല. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം അണികളെ ഇറക്കി ആഘോഷമാക്കിമാറ്റിയവര്‍ ഈ വലിയ ഇടപെടല്‍ കാണാതെ പോകരുത്.

ബി.ജെ.പിയുടെ പുതിയ ശ്രമം. അപ്നാ ബൂത്ത്, കൊറോണ മുക്ത്' സ്വന്തം ബൂത്ത് കൊറോണ മുക്തമാക്കല്‍ എന്നതാണ് പ്രചാരണ വാക്യമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബൂത്തിലെ പ്രവത്തകര്‍ എല്ലാ വീടുകളിലും കൊറോണ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.


കൊറോണ ബാധിച്ച് ക്വാറന്റൈനില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ട സഹായം പുറമേ നിന്ന് എത്തിച്ചുകൊടുക്കുക, സ്ഥലത്തെ സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങളെ സഹായിക്കുക എന്നിവഎല്ലാമാണ് ചെയ്യുന്നത് .

പക്ഷെ എന്തിനും ഏതിനും അപ്‌നാ അപ്‌നാ എന്ന് മാത്രം ചിന്തിക്കുന്ന ചില പുഴുകുത്തികള്‍ ഉള്ളിടത്ത് പ്രത്യകിച്ചും കേരളത്തിലെ ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്... അവര്‍ ഇതൊന്നും കാണുകയുമില്ല കേള്‍ക്കുകയുമില്ല.

തീര്‍ന്നില്ല കോവിഡ് പ്രതിരോധത്തില്‍ ഒരുപടി കൂടി കടന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ... മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. രോഗികള്‍ക്ക് വലിയ അളവിലും വേഗത്തിലും ഓക്സിജന്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇത്തരം ട്രെയിനുകളുടെ ഗതാഗതത്തിനായി ഹരിത ഇടനാഴികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ദ്രവീകൃത മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളുമായിരിക്കും ഈ ട്രെയിനുകളില്‍ കൊണ്ടുപോകുകയെന്ന് പീയുഷ് ഗോയലിന്റെ ട്വീറ്റില്‍ പറയുന്നു. ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളുടെ നീക്കത്തിന് റെയില്‍വേക്ക് കഴിയുമോയെന്ന് ആരാഞ്ഞ് മഹാരാഷ്ട്രയും മധ്യപ്രദേശും സമീപിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ക്കുള്ള ചികിത്സയില്‍ ഓക്സിജന്റെ ലഭ്യത പ്രധാനപ്പെട്ട ഘടകമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. ജീവശ്വാസം എന്ന വലിയ വെല്ലുവിളിക്ക് ഉത്തരം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.


കേന്ദ്രം നല്ലത് ചെയ്യുമ്പോള്‍ അതൊന്നും ഇവരാരും അറിയാറുമില്ല. കേന്ദ്രമായാലും കേരളമായാലും നല്ലതിനെ നല്ലതെന്നും തെറ്റിനെ തെറ്റെന്നും പറയാം. പക്ഷെ ഒരു വശം മാത്രം തിരഞ്ഞുപിടിച്ച് ആക്രമണമാണ് പലപ്പോഴും നടക്കുന്നത്.


ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും. ഇതൊന്നും ആരും അറിയുന്നില്ലേ കേരളത്തില്‍. കേരളത്തിലെ ഇടത് വലത് കുടപിടിക്കുന്ന സാംസ്‌ക്കാരിക നായകന്‍മാരും ബുദ്ധിജീവികളും ഇതു കാണില്ല.

ഉത്പാദനവും വിതരണവും കൂട്ടാനും റെംഡിസിവറിന്റെ വില കുറയ്ക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരുന്ന് ഉത്പാദകരുടെ യോഗം കേന്ദ്രം വിളിച്ചുചേര്‍ത്തിരുന്നു. ഇതനുസരിച്ച് ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു. നടപടി ലക്ഷക്കണക്കിന് വരുന്ന കോവിഡ് രോഗികള്‍ക്ക് ഇത് ആശ്വാസം പകരും.


കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഭീമമായ തുകയ്ക്കായിരുന്നു കരിഞ്ചന്തയില്‍ ഈ മരുന്ന് വിറ്റഴിച്ചിരുന്നത്. മരുന്ന് കമ്പനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡീസ് ലബോറട്ടീസ്, സിപ്ല തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ബ്രാന്‍ഡുകളുടെ 100 എംജി അടങ്ങുന്ന കുപ്പിയുടെ വില കുറച്ചത്. കാഡില ഹെല്‍ത്ത്കെയര്‍ പുറത്തിറക്കുന്ന 2800 രൂപ വിലയുണ്ടായിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. റെഡ്ഡീസ് ലബോറട്ടറീസിന്റെ റെഡിക്‌സിന് 5,400 രൂപയില്‍നിന്ന് 2,700 രൂപയായി.


വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിര്‍ മരുന്നിന്റെ പുതുക്കിയ വില സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ധാരാളം കമ്പനികള്‍ ജീവന്‍രക്ഷാ മരുന്ന് എന്ന് വിശേഷണമുള്ള റെംഡിസിവറിന്റെ വില അന്‍പത് ശതമാനത്തോളംവരെ വെട്ടിക്കുറച്ചിട്ടുണ്ട്.


കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെംഡിസിവര്‍ കുത്തിവയ്പിന്റെ പരമാവധി വില്‍പന വില പ്രമുഖ ഉത്പാദകരും അല്ലെങ്കില്‍ വില്‍പനക്കാരും സ്വമേധയാ കുറച്ചുവെന്ന് അറിയിച്ചിട്ടുണ്ടെന്ന് രാസവസ്തു, രാസവള മന്ത്രാലയത്തിന്റെ ശനിയാഴ്ചത്തെ അറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെടല്‍മൂലം ഇപ്പോള്‍ റെംഡിസിവറിന്റെ വില കുറച്ചിട്ടുണ്ടെന്ന് ഈ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്‍സൂഖ് എല്‍ മാണ്ഡവ്യയും ട്വീറ്റ് ചെയ്തു.


ഉത്പാദനവും വിതരണവും കൂട്ടാനും റെംഡിസിവറിന്റെ വില കുറയ്ക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരുന്ന് ഉത്പാദകരുടെ യോഗം കേന്ദ്രം ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചുചേര്‍ത്തിരുന്നു. പിന്നാലെയാണ് വില കുറച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends