വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു; മന്‍മോഹന്‍ സിംഗിന് മറുപടി നൽകി ഡോ. ഹര്‍ഷവര്‍ദ്ധന്‍

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊവിഡിനെ നേരിടാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോൾ ഇതാ മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ രംഗത്ത് വന്നിരിക്കുകയാണ്.
'വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു' എന്നാണ് ഡോ. ഹര്‍ഷവര്‍ദ്ധന്‍ തന്റെ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
'താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, താങ്കളെപ്പോലെയുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് മികച്ച ഉപദേഷ്ടാക്കളുണ്ടാകുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങള്‍ കത്തില്‍ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളെല്ലാം തന്നെ, കത്ത് ലഭിക്കുന്നതിനും ഒരാഴ്ച മുന്നേ നടപ്പിലാക്കിയതായി ഡോ ഹര്‍ഷ വര്‍ദ്ധന്‍ ട്വീറ്റില്‍ കുറിക്കുകയും ചെയ്തു.
കൊവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അഞ്ച് നിര്‍ദേശങ്ങളാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സമര്‍പ്പിച്ചത്. വാക്സിന്‍ വിതരണം വര്‍ധിപ്പിക്കണമെന്നും അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്സിന് ഓര്‍ഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ വാക്സിന്‍ വിതരണം നടത്തുമെന്ന് പറയണം എന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുകയുണ്ടായി.
ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനംപേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു എന്നാണ് നോക്കേണ്ടതെന്ന മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം ശരിയാണ് എന്നദ്ദേഹം വ്യക്തമാക്കി.
വാക്‌സിനെതിരായ പോരാട്ടം എല്ലാവരും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെയും ഉപദേശിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ മന്‍മോഹന്‍ സിങ്ങിനെഴുതിയ കത്തില്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























