ഇതെന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് യൂണിഫോമും വലിച്ചുകീറി പോലീസിനെ കൈയേറ്റം ചെയ്തു ; ഭാര്യയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പൊലീസിന് യുവാവിൽ നിന്നും കിട്ടിയത് തല്ല്

മൊറാദാബാദ് ജില്ലയിൽ സ്ത്രീയെ പുരുഷൻ മർദ്ദിക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസുകാരനെ ആക്രമിച്ചു. ഭോജ്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ബീജ്‌ന ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രതിയെ പൊലീസ് പിടിയിലായി.
ഒരു സ്ത്രീയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന വിവരം ലഭിച്ചയുടന്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാജേന്ദ്ര സിംഗ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
ഇദ്ദേഹം യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് രാജേന്ദ്ര സിംഗിനെ മര്‍ദ്ദിക്കുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
ഇതെന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. രാജേന്ദ്ര സിംഗ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തുകയും, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























