മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്; കൂടുതല്‍ വിഭാഗക്കാര്‍ക്ക് വാക്സിന് നല്‍കുന്നതോടെ കോവിഡ് പ്രതിരോധം ശക്തമാകുമെന്ന് കേന്ദ്ര സര്‍ക്കാർ

മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ വാക്സിന് നല്‍കുന്നത്.
മൂന്നാം ഘട്ടത്തില്‍ വാക്സിന് വിതരണം കൂടുതല്‍ ഉദാരവത്കരിക്കുന്നതിന്റെ ഭാഗമായാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള യോഗ്യരായ എല്ലാവര്‍ക്കും വാക്സിന് നല്‍കുന്നത്. രാജ്യത്ത് തിങ്കളാഴ്ച 2.73 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ വിഭാഗക്കാര്‍ക്ക് വാക്സിന് നല്‍കുന്നതോടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha


























