കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനോട് കാട്ടിയ ക്രൂരത?

ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റില്‍. സംഭവം നടന്നു മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയാണ് അറസ്റ്റിലായത്. തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഇതിനു തടസ്സമാകാതിരിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു ദിവസം പെട്ടെന്ന് കാളിരാജിനെ കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാളിരാജിന്റെ സുഹൃത്തിനൊപ്പം അഭിരാമി താമസം തുടങ്ങിയത് സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ പിടിയിലായത്. പിന്നീട് നടത്തിയ പരിശോധനയില്‍ കാളിരാജിന്റെ അസ്ഥികള്‍ ലഭിക്കുകയും ഡി.എന്‍.എ പരിശോധനയില്‍ അസ്ഥികള്‍ കാളിരാജിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിരാമിയെ സഹായിച്ച കാമുകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























