ഓക്സിജന്‍ ലഭിക്കാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.
വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജന്‍ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു.
https://www.facebook.com/Malayalivartha


























