കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണു വേണ്ടത്.
കേരളത്തിനു പുറമേ ഡല്‍ഹി, ഗുജറാത്ത്, ഗോവ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മഹാരാഷ്ട്രയില്‍ വന്നിറങ്ങുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കും.
അതേസമയം കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന ആയുധം വാക്‌സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമായി വിഡീയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്ന ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേസമയം, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തിയ അക്ഷീണ പ്രയത്‌നവും രാജ്യത്തിന്റെ തന്ത്രവുമാണ് കോവിഡ് വ്യാപനം തടഞ്ഞത്. ഇപ്പോള്‍ രാജ്യം രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ്.
ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മഹാമാരിയെ കൂടുതല്‍ കരുത്തോടെ നേരിട്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























