ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത; ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് ഐ.സി.എം.ആര്‍

കൊവിഡ് വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത പുറത്ത് വരുകയാണ് . ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് ഐ.സി.എം.ആര്‍. അറിയിക്കുകയുണ്ടായി. കൊവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആര്‍. എപ്പിഡെമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന്‍ ചീഫ് ഡോ. സമിരന്‍ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വൈറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിര്‍വീര്യമാക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പതിനാലായിരത്തിലധികം പേരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതില്‍ 1189 പേര്‍ക്കാണ് ആശങ്ക നല്‍കുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യന്‍ ജീനോമിക് കണ്‍സോര്‍ഷ്യം അറിയിക്കുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കു പുറമേ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയില്‍ പലയിടത്തും കണ്ടെത്തിയിരുന്നു.
എന്നാൽ ഇതു കൂടുതല്‍ അപകടം ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഐസിഎംആറിന്റെ നിര്‍ണായക പഠനം പുറത്ത് വരുന്നത്. പുതിയ വൈറസ് വകഭേദങ്ങളെ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കള്‍ചര്‍ ചെയ്തു പഠനം നടത്തിയത് വാക്‌സീന്‍ ഗവേഷണ രംഗത്ത് നിര്‍ണായകമായിരുന്നു. ഇതിന്റെ തുടര്‍പഠനങ്ങളിലാണ് പ്രതീക്ഷ നല്‍കുന്ന വിവരം.
അതേസമയം, കൊവിഡിന് നല്‍കുന്ന വാക്‌സിനേഷന് വില നിശ്ചയിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇവരുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ വിലയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 400 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികള്‍ ജനങ്ങളില്‍ നിന്ന് എത്ര ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
വാക്‌സിനേഷന് വില നിശ്ചയിച്ചുകൊണ്ടുള്ള നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജ്യത്തിന്റെ ദുരന്തമാണിതെന്നും മോദിയുടെ സുഹൃത്തുക്കളുടെ അവസരമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനീതിയാണിതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























