മൂന്നു പേര്‍ ചേര്‍ന്ന് 25കാരിയ്ക്ക് മയക്കുമരുന്ന്നല്‍കി കൂട്ട ബലാൽസംഘം ചെയ്തു; യുവതി പലതവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്

ഗുജറാത്തിൽ യുവതിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ ചേര്‍ന്ന് 25കാരിയ്ക്ക് മയക്കുമരുന്ന്നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമാണ് നാടിനെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അഹമ്മദാബാദ് ഓള്‍ഡ് സിറ്റിയ്ക്ക് സമീപത്തു നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഏപ്രില്‍ 17നു കണ്ടെത്തിയ മൃതദേഹത്തില്‍ നിരവധി മുറിവുകളും പാടുകളും കണ്ടു.
യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തിയതോടെയാണ് മരിച്ചത് ആരെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തത വന്നത്. യുവതി പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി.
യുവതിയുടെ തലയിലും സ്വകാര്യഭാഗങ്ങളിലും പരിക്കുണ്ടെന്നും ഈ പരിക്കുകളാണ് മരണത്തിന് കാരണമായിട്ടുള്ളതെന്നുമാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha



























