'ഇനിയെങ്കിലും മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കാന്‍ മോദി തയാറാവണം'; കോവിഡ് പ്രതിസന്ധി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് പ്രിയങ്ക ഗാന്ധി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങള്‍ തേടാതെ മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെങ്കിലും മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കാന്‍ മോദി തയാറാവണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് കോവിഡ് പ്രതിസന്ധി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ മോദി തയാറാവണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോവിഡ് പോരാട്ടത്തില്‍ സര്‍ക്കാറിന് ഒപ്പമാണ്. എല്ലാവരും നല്ല നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ നിര്‍ദേശങ്ങള്‍ക്ക് നരേന്ദ്ര മോദി ചെവികൊടുക്കണം. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ ബഹുമാനത്തോടെ തന്നെ പരിഗണിക്കണമെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ മോദി ഇതുവരെ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha



























