'കൊവിഡിന്റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തം'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊവിഡിന്റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തമാണെന്ന് മമത വിമര്‍ശിച്ചു. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മോദി സ്ഥാനം ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. വൈറസിന്റെ രണ്ടാം തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് താന്‍ പറയും. ഓക്‌സിജന്‍ കിട്ടാനില്ല. രാജ്യത്ത് വാക്‌സിനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്ബോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്നും മമത ആരോപിച്ചു.
https://www.facebook.com/Malayalivartha



























