കോവിഡ് വ്യാപനം; ഗോവയില്‍ ബുധനാഴ്ച രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ ബുധനാഴ്ച രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. റസ്റ്റോറന്റുകള്‍, ബാറുകള്‍, കാസിനോകള്‍, സിനിമ ശാലകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേരെ മാത്രം അനുവദിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഗോവ ബോര്‍ഡ് മാറ്റിവച്ചു. പുതുക്കിയ തീയതി പരീക്ഷ നടക്കുന്നതിന് 15 ദിവസം മുമ്ബ് പ്രഖ്യാപിക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ലോക്ഡൗണ്‍ അവസാന മാര്‍ഗം എന്ന നിലയില്‍ മാത്രമേ ഏര്‍പ്പെടുത്താവൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനാലാണ് കോവിഡിനെ ചെറുക്കാന്‍ മറ്റു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha



























