വെക്കേഷന് ഓണ്‍ലൈന്‍ ക്ലാസ് വേണ്ട; സ്വകാര്യ സ്‌കൂളുകളോട് ഡല്‍ഹി സര്‍ക്കാര്‍

പ്രൈവറ്റ് സ്‌കൂളുകളിലെ വേനല്‍ അവധികാല ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9വരെ നിശ്ചയിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ വേനലവധിക്കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രൈവറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാക്കിയത്. നിലവിലത്തെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. അതേസമയം കുട്ടികളെ സജീവമാക്കാന്‍ ആക്ടിവിറ്റികള്‍ നല്‍കുന്നതില്‍ തടസ്സമില്ല. എന്നാല്‍ ഇതിനായി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് നേരിട്ടെത്തിക്കാന്‍ പാടില്ല.
https://www.facebook.com/Malayalivartha



























