ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കാത്തത്. ഓക്‌സിജന്‍ ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാന്‍ കഴിയുകയില്ല. ഈ അടിയന്തര സാഹചര്യം ആളുകളുടെ ജീവന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ലെന്നാണ് കാണിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട മാക്‌സ് ഹോസ്പിറ്റല്‍സിന്റെ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.
അപ്പീല്‍ ആശ്ചര്യപ്പെടുത്തിയെന്ന് കേന്ദ്രം പറഞ്ഞു. എന്നാല്‍, ഇതില്‍ ആശ്ചര്യപ്പെടരുതെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ സാഹചര്യം അറിയണം... പെട്രോളിയം സ്റ്റീല്‍ വ്യവസായങ്ങളിലെ ഓക്‌സിജന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇങ്ങലെ പറഞ്ഞതാണ്. നിങ്ങള്‍ നടപടിയെടുത്തോയെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നീങ്ങിത്തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'എന്താണ് ഫലം? ഈ ഫയലുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല. വ്യവസായികള്‍ സഹായിക്കാന്‍ തയ്യാറാണ്. നിങ്ങള്‍ക്ക് സ്വന്തമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെട്രോളിയം കമ്ബനികളുണ്ട്, വ്യോമസേനയുണ്ട്... ഞങ്ങള്‍ ഇന്നലെ നിരവധി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്, നിങ്ങള്‍ ദിവസം മുഴുവന്‍ എന്താണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചു.
ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്തു വിലകൊടുത്തും ജീവിക്കാനുളള അവകാശം ഏതുവിധേനയും സംരക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഓക്‌സിജനും വ്യവസായങ്ങളില്‍ നിന്ന് വൈദ്യ ഉപയോഗത്തിനായി തിരിച്ചുവിടണമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha



























