മാസ്ക്വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാവ് പോലീസിനോട് പറഞ്ഞത് വിചിത്രമായ ഉത്തരം....യുവാവിന് പിഴ ചുമത്തി പൊലീസ്....സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

മാസ്ക്വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്പൂര്‍ മേയര്‍ അജാസ് ദേബാറിന്‍റെ അനന്തിരവന്‍ ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്. സ്കൂട്ടറില്‍ കറങ്ങിയ രണ്ട് യുവാക്കളെയാണ് റായ്പൂര്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് മാസ്ക്വയ്ക്കാന് ആവശ്യെപ്പട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവാവ് പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. പൊലീസുകാരെ സ്ഥലം മാറ്റുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. തന്‍റെ മുന്നില്‍ സാവധാനം സംസാരിക്കണമെന്നും ഇയാള്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.
മാസ്ക് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുമെന്നായി യുവാവ്. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ആരെയോ ബന്ധപ്പെടുന്നതും വീഡിയോയില്‍ കാണാം. യുവാവ് മേയര്‍ അജാസ് ദേബാറിന്‍റെ അനന്തിരവന്‍ തന്നെയാണെന്നാണ് സൂചന. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യുവാവിന് പിന്നീട് പൊലീസ് 500രൂപ പിഴ ചുമത്തി.
ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഛത്തീസ്ഗഡ് ഏറെ ഉയര്‍ന്ന നിലയിലാണ്. നിലവില്‍ റായ്പൂരില്‍ ലോക്ഡൗണാണ്. ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിന്‍ അനുസരിച്ച് സംസ്ഥാനത്ത് 125688 സജീവ കേസുകളാണുള്ളത്. പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ 6274 ല്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ് അജാസ് ദേബാര്‍.
https://www.facebook.com/Malayalivartha



























