സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു... മരണം കൊവിഡ് മൂലം....

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു അദ്ദേഹത്തിന്. ദില്ലിയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.
ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു ആശിഷ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും.
ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ രാവിലെ 5.30ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച മുൻപ് ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഗുരുഗ്രാമിലേക്കു മാറ്റുകയായിരുന്നു. സീതാറാം യച്ചൂരി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.
അഖില യെച്ചൂരി സഹോദരിയാണ്. നിലവിൽ ന്യൂഡൽഹിയിലെ പ്രധാനപ്പെട്ട പത്രത്തിൽ സീനിയർ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.16 ലക്ഷം പേര്‍ക്കെന്ന് അനൗദ്യോഗിക കണക്ക്. ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണിത്. 24 മണിക്കൂറിനിടെ 2,102 പേര്‍ മരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാൻ ഇരിക്കുന്നതേയുള്ളൂ.
ബുധനാഴ്ച ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍ ക്രോഡീകരിച്ചാല്‍ രോഗികളുടെ എണ്ണം 3,15,925 ആകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
ഇതിനു മുന്‍പ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം കടന്നത് ഏപ്രില്‍ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വര്‍ധന 6.76 ശതമാനമായിരുന്നു.
അമേരിക്കയില്‍ രോഗബാധ ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വര്‍ധന. ഒരു ലക്ഷത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിൽ ഇന്നലെ 22,414 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗബാധയെത്തുടർന്ന് മരിച്ചവരുടെ ആകെ സംഖ്യ 5000 ആയി.
https://www.facebook.com/Malayalivartha



























