ജില്ലയിലെ കോവിഡ് വാക്സിൻ മുഴുവനും മോഷണം പോയി; മരുന്നുകളോ പണമോ എടുക്കാതെ കള്ളന്മാർ

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ മുഴുവന്‍ കോവിഡ് വാക്സിനും മോഷണം പോയി. പി.പി സെന്‍റര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് 1710 ഡോസ് കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ മോഷ്ടിച്ചത്. ഇതോടെ ജില്ലയില്‍ വിതരണത്തിനായി വാക്സിന് ഇല്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.
എന്നാല്‍, സ്റ്റോര്‍ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ കള്ളന്‍മാര്‍ എടുത്തിട്ടില്ല. ഇതോടെ വാക്സിന് മോഷണം ലക്ഷ്യമിട്ട് തന്നെയാണ് കള്ളന്‍മാര്‍ എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
സ്റ്റോര്‍ റൂമിന് സമീപം അധികൃതര്‍ സി.സി.ടി.വി സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല.
കോവിഡ് വാക്സിന് പാഴാക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഹരിയാനുള്ളത്. പഞ്ചാബാണ് മൂന്നാമത്. ഈ മോശം കണക്കുകള്‍ നില നില്‍ക്കുമ്പോള്‍ തന്നെയാണ് ഹരിയാനയില്‍ കോവിഡ് വാക്സിന് മോഷണം പോയത്.
https://www.facebook.com/Malayalivartha



























