കോവിഡിന്റെ രണ്ടാം വരവിൽ പകച്ചു രാജ്യം ..മൃതദേഹം മറവുചെയ്യാൻ ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്ത് 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥ...ശ്മശാനങ്ങൾക്ക് മുന്നിൽ മൃതദേഹങ്ങളുമായി , ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിര... ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ തളർന്നു...

കോവിഡിന്റെ വകഭേദത്തിൽ പകച്ചുനിൽക്കുകയാണ് രാജ്യം .ഒന്നാം തരംഗം പോലെയല്ല ഇത് എന്നത് ഏറ്റവും ശ്രദ്ധേയമാണ് .വാക്സിൻ വിതരണം നടത്തിയാൽ തന്നെ അത് എത്രത്തോളം ഫലപ്രദമാകും എന്നുള്ള കാര്യത്തിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത് .
വാക്സിൻ വിതരണത്തിൽ പോലും അപാകതകൾ ഉള്ള സമയത്ത് പ്രതിദിനം രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോർഡ് വർധനവാണ് ..കർണാടകയിലെ ബംഗളുരുവിൽ ഉണ്ടായ സംഭവങ്ങൾ മനുഷ്യമനസ്സിനെ കരളലിയിക്കുന്നതാണ്
കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കാൻ കഴിയാത്ത അവസ്ഥയാണ് അവിടെ .
കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ അനുമതി നൽകിയിട്ടുണ്ട് . ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കണമെങ്കിൽ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്
ബംഗളുരുവിലെ ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ അനുമതിയായി എന്നത് ഏറെ ആശ്വാസകരമാണ് .
ബംഗളൂരുവില്‍ കൊവിഡ് മരണങ്ങൾ കുത്തനെ കൂടിയതോടെ ശ്മശാനങ്ങൾക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിര കാണുന്നുണ്ട് . പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളൂരു കോർപ്പറേഷന്‍ അധികൃതർ നഗരത്തിനകത്ത് നാലായിരം ഏക്കറില്‍ പ്രത്യേക ശ്മശാനമൊരുക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ പോലും തളർന്നു എന്നാണ് റിപ്പോർട്ട്. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്ത് 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു.
മൃതദേഹങ്ങളുമായി ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിരയാണ് എല്ലാ ശ്മശാനങ്ങൾക്ക് മുന്നിലും. കൊവിഡിന്‍റെ ആദ്യ വരവിനേക്കാൾ ആശങ്കപ്പെടുത്തുന്ന കാഴ്ചകൾക്കാണ് രണ്ടാം വരവില്‍ ഐടി നഗരം സാക്ഷിയാകുന്നത്.
പ്രത്യേകിച്ച് ആശുപത്രി കിടക്കകളില്ലാത്ത അതിദയനീയ കാഴ്ചയാണ് കർണ്ണാടകയുടെ തലസ്ഥാനത്ത് . മലയാളികളടക്കം നിരവധി രോഗികൾക്ക് ചികിത്സയ്ക്കായി കിടക്കകൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ആശുപത്രികൾക്ക് മുമ്പിൽ കിടക്കകൾ ഒഴിവില്ലെന്ന ബോർഡുകൾ പതിച്ചു തുടങ്ങി. അടിയന്തരമായി കൂടുതല്‍ കിടക്കകൾ ഒരുക്കാന്‍ നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























