കൊറോണയ്‌ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ വ്യോമ സേനയും രംഗത്ത്

ഇന്ത്യയുടെ ആത്മാഭിമാനമായ രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കോവിഡ് പ്രതിരോധത്തിനായി
എന്തെല്ലാം ചെയ്യാൻ കഴിയും എന്ന സാധ്യതയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഉന്നത തലത്തിൽ
വിലയിരുത്തപ്പെട്ടിരുന്നത് .
അതിനുള്ള കാര്യക്ഷമായ പദ്ധതികളാണ് നിലവിൽ ആവിഷ്കരിക്കപ്പെടുന്നത് . ഇന്ത്യയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന വേളയിൽ കരസേനയോടൊപ്പമാണ് വ്യോമസേനയും കൈകോർക്കുന്നത് .അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ വ്യോമസേനാ മേധാവിനല്കിക്കഴിഞ്ഞിരിക്കുകയാണ് .
കൊറോണയ്‌ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ വ്യോമ സേനയും രംഗത്ത് എത്തിയതോടെ പ്രതിരോധം പൂർണ്ണമായും യുദ്ധകാല അടിസ്ഥാനത്തിലേക്കാവുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത് .
രാജ്യത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും എത്തിക്കാൻ വ്യോമ സേനയുടെ വിമാനങ്ങൾ ഉപയോഗപ്പെടുത്തും. ഇന്ത്യൻ വ്യോമ സേനയുടെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സായുധ സേനാ വിഭാഗങ്ങൾ ഉൾപ്പെടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന മേഖലകളിലെ ഉദ്യോഗസ്ഥരോട് കൊറോണയ്‌ക്കെതിരെ പോരാടാൻ തയ്യാറെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന വെർച്വൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യം ഇന്നേ വരെ കാണാത്ത വിധത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട് .അതിനാവശ്യമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത് .പ്രതിരോധ മേഖലയിലെ നിരവധി വിഭാഗങ്ങൾ ഇതിനോടകം കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ഓക്‌സിജൻ കണ്ടെയ്‌നറുകളും മറ്റ് ഉപകരണങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാൻ രാജ്യം തയ്യാറെടുക്കുകാണ്. ഇതിനായി വ്യോമസേനയെ പ്രയോജനപ്പെടുത്താനാണ് തീരുമാനം.
രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് സേനാമേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി.
പ്രതിരോധമന്ത്രിക്ക് പുറമെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫുമായ ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ, നാവികസേനാത്തലവന്‍ അഡ്മിറൽ കരംബീര്‍ സിംഗ്, വ്യോമസേനാത്തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ , പ്രതിരോധ സെക്രട്ടറി ഡോ.അജയ് കുമാര്‍, പ്രതിരോധ-ധനകാര്യത്തിന്റെ ചുമതലയുള്ള സെക്രട്ടറി ഗാര്‍ഗി കൗള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ പ്രാദേശിക ഭരണകൂടത്തിന് സായുധ സേന നല്‍കിയ സഹായത്തെ പ്രതിരോധമന്ത്രി അഭിനന്ദിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍വസജ്ജരാണെന്ന് സൈന്യം ഉറപ്പു വരുത്തണം. ഈ അവസരം മുതലെടുക്കാന്‍ എതിരാളിയെ അനുവദിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവുകള്‍ ക്രമീകരിക്കാനുള്ള നടപടി വേണ്ടതുണ്ട്. സായുധ സേനയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടെത്തി അവ വേഗത്തില്‍ നടപ്പാക്കണം.
ലോക്ക് ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായം നല്‍കണമെന്നും അദ്ദേഹം സേനാമേധാവികളോട് ആവശ്യപ്പെട്ടു.അതിനായുള്ള കൂട്ടായ പ്രവർത്തനമാണ് സംയുക്തമായി സേനാതലത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് .
https://www.facebook.com/Malayalivartha



























