കൊവിഡിന്റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്; ഈ സന്ദര്‍ഭത്തില്‍ എനിക്ക് പണമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നവര്‍ ചെക്കായി നല്‍കിയാല്‍ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവര്‍ക്കും കൈമാറും ; വീണ്ടും മനഃസാക്ഷി കാണിച്ച് മയൂര്‍ ശഖറാം ഷെല്‍ക്കെ

കാണുന്നവരെ മുൾമുനയിലും ഒപ്പം കയ്യടിയുടെയും തലത്തിലേക്ക് നയിച്ച ഒരു വീഡിയോ നാം കണ്ടിരുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനായ മയൂര്‍ ശഖറാം ഷെല്‍ക്കെ എല്ലാവരുടെയും മനസ്സിൽ കയറി പറ്റിയിരിക്കുകയാണ് .
അദ്ദേഹത്തിന്റെ ധീരതയ്ക്ക് റെയില്‍വേ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയില്‍ പകുതി തുക, ട്രാക്കില്‍ വീണുപോയ ബാലനും അവന്റെ അന്ധയായ മാതാവിനും നല്‍കാൻ തീരുമാനിച്ചിരിക്കുക്കയാണ് ഷെല്‍ക്കെ.
കൊവിഡിന്റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് പണമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നവര്‍ ചെക്കായി നല്‍കിയാല്‍ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവര്‍ക്കും കൈമാറുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ മയൂര്‍ പോസ്റ്റ് ചെയ്തു.
റെയില്‍വേ നല്‍കിയ തുകയുടെ പകുതി കുടുംബത്തിന് നല്‍കുമെന്നും പോയിന്റ്‌സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ അറിയിച്ചു.രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങിയതായിരുന്നു ഷെല്‍ക്കെയുടെ ആ ധീര പ്രവർത്തി. റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാല്‍തെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു.
കുതിച്ചു വരുന്ന എക്‌സ്പ്രസ് ട്രെയിന്‍, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് ഷെല്‍ക്കെ ഓടി വരുകയും ട്രെയിനിന്റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കില്‍ നിന്ന് കോരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ വിഡിയോ വൈറലായിരുന്നു.
തന്റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെല്‍ക്കയുടെ പ്രതികരണം. പുനെക്കടുത്താണ് മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം. 2016 മാര്‍ച്ചിലാണ് റെയില്‍വെയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍ എട്ട് മാസത്തോളമായി വംഗാനി സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ഇതാ വീണ്ടും അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha



























