ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു, ഓക്‌സിജന്റെ ഉത്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഓക്‌സിജന്റെ ഉത്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അതോടൊപ്പം തന്നെ സംസ്ഥാനങ്ങള്‍ക്കുളള ഓക്‌സിജന്‍ വിതരണം തടസപ്പെടരുത്. റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ചികിത്സാ ആവശ്യത്തിനുളള ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുളള ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ഇതിന് ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
ഇതുകൂടാതെ ഓക്‌സിജന്‍ ക്ഷാമം തുടരവെ 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയ്‌ക്ക് നല്‍കാനുളള നീക്കവുമായി ഹരിയാന മുന്നോട്ട് നീങ്ങുകയാണ്. ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. പാരിസ്ഥിതിക ചട്ടലംഘനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വേദാന്തയില്‍ ഓക്‌സിജന്‍ ഉത്പാദനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സൗജന്യമായി ഓക്‌സിജന്‍ ഇവിടെ നിന്നും ലഭ്യമാകും.
ഓക്‌സിജന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഡല്‍ഹിയിലെ പ്രധാന ആശുപത്രികളെല്ലാം കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ എല്ലാം ഓക്‌സിജന്‍ എത്തിക്കാനായെങ്കിലും പലയിടങ്ങളിലും ക്ഷാമം തുടരുകയാണ്. 140 കൊവിഡ് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അഭ്യര്‍ത്ഥിച്ചു. നാല് ആശുപത്രികളാണ് ഇന്ന് ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha



























