കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്.
ഈ സാഹചര്യത്തില്‍ നിലവിലുള്ള കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ ബംഗാള്‍ സന്ദര്‍ശനവും മോദി റദ്ദാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായും തന്റെ ബംഗാള്‍ സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മാത്രമല്ല, ഓക്‌സിജന്‍ ഉല്‍പാദനവും വിതരണവും എത്രയും വേഗത്തില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha



























