രാജ്യം ലോക്ഡൗണിലേക്കോ? കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ടുന്ന നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉത്തതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം ലോക്ഡൗണിലേക്കോ? കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ടുന്ന നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉത്തതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ ബംഗാൾ സന്ദർശനവും മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും റദ്ദാക്കി.
ഉന്നതതല യോഗത്തിന്റെ കാര്യം ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. എന്നാൽ സംസ്ഥാന നേതാക്കളുടെ അഭ്യർത്ഥന പ്രകാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന വിർച്വൽ റാലിയിൽ മോദി അണികളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയാണ്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനോടകം ഉന്നതല യോഗങ്ങൾ നടന്നുകഴിഞ്ഞു. ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് പറഞ്ഞ അദ്ദേഹം ലോക്ക് ഡൗണിന്റെ സാഹചര്യം രാജ്യത്ത് ഇല്ലെന്നാണ് ഒടുവിൽ വ്യക്തമാക്കിയത്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ് . സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ ലഭ്യമാകുന്നത് .
കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കിൽ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നുണ്ട് .
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡൽഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി.
ഡൽഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.
https://www.facebook.com/Malayalivartha


























