കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് ശശി തരൂര്‍....മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്ന് ശശി തരൂരിന്റെ ട്വീറ്റ് ...സമൂഹമാദ്ധ്യങ്ങളില്‍ കമന്റുകള്‍ നിറഞ്ഞതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു....

മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്ന് ട്വിറ്റ് ചെയ്ത് ശശി തരൂര്‍ എംപി. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സമൂഹമാദ്ധ്യങ്ങളില്‍ കമന്റുകള്‍ നിറഞ്ഞതോടെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് വിശദീകരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
കൃത്യമായ വിവരം അറിഞ്ഞതില്‍ സന്തോഷമുണ്ട്. വിശ്വസനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നാണ് തനിക്ക് വാര്‍ത്ത ലഭിച്ചതെന്നും മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും ശശി തരൂര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കുറിച്ചു.
സുമിത്രാ മഹാജന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നറിയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയും രംഗത്തെത്തി. കൊറോണ ബ ാധിതയായിരുന്ന സുമിത്രാ മഹാജന്‍ രോഗമുക്തി നേടിയെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ നിരീക്ഷണത്തിലാണെന്നും വിജയ്വര്‍ഗീയ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് കൈലാഷ് വിജയ് വര്‍ഗീയയ്ക്ക് നന്ദിയറിയിച്ച് ശശി തരൂര്‍ സുമിത്രാ മഹാജന് ആശംസകള്‍ നേരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ തരൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതും. സഹോദരിയും 85 വയസ്സുകാരിയായ അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. വാക്സിന്‍ രോഗബാധ തടയില്ലെങ്കിലും കോവിഡ് വൈറസ് ബാധയുടെ കാഠിന്യം അതു കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്കു വകയുണ്ട്. തരൂര്‍ ട്വിറ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























