വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മകൾ കാമുകനോടൊപ്പം ഒളിച്ചോടി; നാണക്കേടും അപമാനഭാരവും കാരണം പോലീസുകാരനും ഭാര്യയും ആത്മഹത്യ ചെയ്തു

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുൻപ് മകൾ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്, പോലീസ് കോൺസ്റ്റബിളായ സങ്ക് റെഡ്ഡി എന്നയാളും ഭാര്യയുമാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തതത്. ഗ്രാമത്തിലുള്ള ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഹൈദരാബാദ് സംഗാ റെഡി പ്രദേശത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 45 വയസ്സുള്ള കോൺസ്റ്റബിളും 40 വയസുള്ള ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.
മൂത്ത മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. അതിന് പിന്നാലെ ഇളയ മകള്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. തന്റെ പ്രണയ ബന്ധം വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ ഒളിച്ചോടാൻ ശ്രമിച്ചത്.
സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ നിരാശരാകുകയും അപമാനഭാരം തോന്നുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകളുടെ വിവാഹത്തിനായുള്ള ക്രമീകരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. അവളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ ശേഷം, അവർക്ക് വളരെ അപമാനമായി തോന്നിയതിനാൽ ഈ സംഭവത്തെക്കുറിച്ച് ബന്ധുക്കളോട് പറയാൻ സാധിച്ചില്ലെന്നും പറയുന്നു.
ഇരുവരും ഒറ്റക്കയറിൽ തന്നെയാണ് തൂങ്ങി മരിച്ചത് എന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയകക്കുകയും പിന്നീട് ഇവരെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha


























