ജോൺസൺ ആന്‍ഡ് ജോൺസൺ വാക്സീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നീക്കം.... ജൂലൈയോടെ എത്തുമെന്ന് വിവരം...

ജോൺസൺ ആന്‍ഡ് ജോൺസണിന്റെ സിംഗിൾ ഷോട്ട് കോവിഡ് വാക്സീൻ ജൂണിലോ ജൂലൈയിലോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.
വാക്സീൻ നിറച്ച് പ്രോസസിങ് പൂർത്തിയാക്കുന്ന ‘ഫിൽ ആൻഡ് ഫിനിഷി’ന് വേണ്ടിയാണ് ഇവ എത്തിക്കുക. സിറിഞ്ചുകളിൽ വാക്സീൻ നിറയ്ക്കുന്നതും ഷിപ്പിങ്ങിനുവേണ്ടി തയാറാക്കുന്നതുമായി പ്രോസസ് ആണ് ഫിൽ ആൻഡ് ഫിനിഷ്.
പാശ്ചാത്യ രാജ്യങ്ങളും ജപ്പാനും അംഗീകാരം നൽകിയ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേര്‍ണ വാക്സീനുകൾക്ക് അടിയന്തര അനുമതി നൽകിയേക്കുമെന്നു ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇത് കമ്പനികളെ പ്രാദേശിക തലത്തിൽ സുരക്ഷ പരിശോധന നടത്തുന്നതിൽനിന്ന് ഒഴിവാക്കുന്നതാണ്. അതേസമയം, ഇന്ത്യയിൽ കോവിഡ് അതിശക്തമായി പടർന്നുപിടിക്കുകയാണ്.
പ്രതിദിന കണക്കിൽ ലോക റെക്കോർഡുമായി 3,32,730 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























