കേന്ദ്ര സർക്കാരിന്റെ ഏറ്റവും നിർണായകമായ ഇടപെടൽ ആവശ്യമുള്ള സമയമാണ് ഇത് .. കോവിഡ് പ്രതിസന്ധി മൂലം ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി വലിയ തോതിൽ വൈദ്യ സഹായങ്ങൾ അനിവാര്യമായി മാറിയിരിക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഏറ്റവും നിർണായകമായ ഇടപെടൽ ആവശ്യമുള്ള സമയമാണ് ഇത് .. കോവിഡ് പ്രതിസന്ധി മൂലം ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി വലിയ തോതിൽ വൈദ്യ സഹായങ്ങൾ അനിവാര്യമായി മാറിയിരിക്കുന്നു
ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും പ്രധാന വിഷയങ്ങളിലൊന്ന് ഓക്സിജൻ ക്ഷാമം
പരിഹരിക്കാൻ ആവശ്യമായ നടപടികളാണ് .നിലവിൽ രാജ്യ തലസ്ഥാനത്ത് ഉൾപ്പടെ
നിരവധി മേഖലകളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്
റഷ്യയിൽ നിന്നും കപ്പൽ മാർഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.
നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50,000 മെട്രിക്ക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.പ്രാണവായുവിന് ഒപ്പം തന്നെ
വാക്സിൻ ദൗർലഭ്യത പരിഹരിക്കാൻ ആവശ്യമായ നടപടികളും കേന്ദ്രം കൈകൊണ്ട് വരികയാണ് .അതാത് സംസ്ഥാനങ്ങൾക്ക് ആവശ്യമായ ധനസഹായം കേന്ദ്രം നല്കുമെന്നതും ഉറപ്പായി .
റഷ്യയിൽ നിന്നും കപ്പൽ മാർഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം. ഇതോടൊപ്പം നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിർ എല്ലാ ആഴ്ചയും നൽകാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചൈനയിൽ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടയിൽ രാജ്യതലസ്ഥാനത്തെ സംഭവം അതിഭീകരമായിരിക്കുകയാണ് .ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.ഇതിനു കൂടി ശാശ്വത പരിഹാരത്തിനായാണ് കേന്ദ്രത്തിന്റെ നിർദ്ദേശം
അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനംഎയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലധികം പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.
https://www.facebook.com/Malayalivartha


























