കോവിഡ് മഹാമാരിയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുളള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയായിരുന്നു പ്രധാനമന്ത്രി. പല സംസ്ഥാനങ്ങളിലും കൊവിഡ് ഡബിള്‍ മ്യൂട്ടേഷനും ട്രിപ്പിള്‍ മ്യൂട്ടേഷനും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരിയേ കൂട്ടായ ശക്തിയോടെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണ്. നിലവിലെ വെല്ലുവിളിയെ അതേരീതിയില്‍ തന്നെ നേരിടേണ്ടി വരും. ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ മുഖ്യമായും പരാതി ഉന്നയിച്ചത്. ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തര ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 15 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. 45 വയസിന് മുകളിലുളളവര്‍ക്കും കൊവിഡ് പോരാളികള്‍ക്കും നിലവില്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ അതേരീതിയില്‍ തുടരണം. മരുന്നുകളും ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും പരിശോധിക്കണം. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുളള ഓക്‌സിജന്‍ ടാങ്കര്‍ തടസപ്പെടുത്തുകയോ കുടുങ്ങുകയോ ചെയ്യാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























