വിമാനയാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനയാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍.ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാന യാത്രക്കാര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ടാണ് വേണ്ടതെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് മമത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
https://www.facebook.com/Malayalivartha


























