ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കുമെന്ന് കേന്ദ്രം

കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നത് പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്സിജന്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























