Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രാണവായുവിന് കേണ് രാജ്യം മോദിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാം

24 APRIL 2021 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇന്ന് നമുക്ക് ഒന്നേ ചെയ്യാനുള്ളു. പ്രധാനമന്ത്രി പറഞ്ഞതു പോലെ ഒറ്റക്കെട്ടായി നമ്മുടെ രാജ്യത്തിന് പിന്നില്‍ അണി നിരക്കുക. ഇത് രാഷ്ട്രീയം കളിക്കേണ്ട മുഹൂര്‍ത്തില്ല.അത്രയും പ്രതിസന്ധിയിലാണ് നമ്മുടെ രാജ്യം ചെന്നു നില്‍ക്കുന്നത്.

എന്തിന് പാക്കസ്ഥാന്‍ പോലും നമ്മുടെ രാജ്യത്തെ സഹായിക്കാനായി മുന്നോട്ടു വന്നിരിക്കുന്നു. ഇന്ത്യക്ക് ഓക്‌സിജന്‍ വേണം എന്ന പാകിസ്ഥാന്റെ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗാണ് .

 



ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ് .

24,28,616 സജീവ രോഗികളാണ് ഇന്ന് ഇന്ത്യയിലുളളത്. ഓക്‌സിജന്‍ മോഷണം പോവുകയാണ് നമ്മുടെ രാജ്യത്ത് നിന്നും. ഇങ്ങനെയൊരു സ്ഥിതി വിശേഷം അടുത്ത കാലത്തൊന്നും നാം അനുഭവിച്ചിട്ടില്ല. ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടയില്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചു.

 



നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് മതിയായ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 24 രോഗികളാണ്. മധ്യപ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊളളയടിക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.

ലഖ്‌നൗ മുതല്‍ ഡല്‍ഹി വരെ നിരവധി ആശുപത്രികളാണ് ഓക്‌സിജന്‍ തീര്‍ന്നതായി നോട്ടീസ് പതിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ആറ് ആശുപത്രികളില്‍ പൂര്‍ണമായും ഓക്‌സിജന്‍ തീര്‍ന്നതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമമുളളതിനാല്‍ തന്നെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല.



ഒരാഴ്ച മുമ്പാണ് ഇന്ത്യയിലെ ഓക്‌സിജന്‍ ഉല്പാദനത്തിന്റെ അറുപത് ശതമാനത്തില്‍ താഴെ മാത്രമാണ് രാജ്യം ഉപയോഗിക്കുന്നതെന്ന പ്രസ്താവന കേന്ദ്രം നടത്തിയത്. അത് അറം പറ്റിയെന്ന് തന്നെ പറയാം.

രാജ്യത്ത് പ്രതിദിനം 7127 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഉല്പാദിപ്പിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കിയത്. ഏപ്രില്‍ 12-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ഉപയോഗം 3842 മെട്രിക് ടണ്‍ ആയിരുന്നു. അതായത് ഉല്പാദനത്തിന്റെ 54 ശതമാനം മാത്രം. ഇതിനുപുറമേ 50,000 മെട്രിക് ടണ്‍ അധിക സ്റ്റോക് ഉണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.

 



7127 മെട്രിക് ടണ്‍ ഓക്‌സിജനില്‍ വലിയൊരു ഭാഗവും നിര്‍മിക്കുന്നത് ക്രയോജനിക് എയര്‍ സെപ്പറേറ്റര്‍ യൂണിറ്റുകളിലാണ്. ഇങ്ങനെ ഉല്പാദിപ്പിക്കുന്നവയില്‍ എല്ലാം മെഡിക്കല്‍ ഉപയോഗത്തിനായുളളതല്ല. ഇതില്‍ പ്രധാന ഭാഗം വ്യാവസായിക ആവശ്യത്തിനുളളതാണ്.

ഒടുവില്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഏപ്രില്‍ 18-ന് കേന്ദ്രം ഉത്തരവിറക്കി . ഓക്‌സിജന്‍ വിതരണം ഇപ്പോഴും തുടരുന്ന മെഡിക്കല്‍ ഇതര മേഖലകള്‍ക്ക് 2500 മെട്രിക് ഓക്‌സിജനാണ് ആവശ്യമായി വരുന്നത്.

 

 

അങ്ങനെ വരുമ്പോള്‍ 4600 മെടിക് ടണ്ണോളം ഓക്‌സിജനാണ് മെഡിക്കല്‍ ഉപയോഗത്തിനായി ലഭിക്കുന്നത്. ഏപ്രില്‍ 12-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ഉപയോഗം 3842 മെട്രിക് ടണ്‍ ആയിരുന്നു. അന്ന് സജീവ രോഗികള്‍ 12,64,000 എണ്ണമായിരുന്നെങ്കില്‍ ഇന്നത് 24,28,616 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍ 21-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ആവശ്യകത 8000 മെട്രിക് ടണ്‍ ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച ഓക്‌സിജന്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാം മെഡിക്കല്‍ ആവശ്യത്തിനായി മാറ്റിവെക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 



ഇപ്രകാരം വിതരണം തടഞ്ഞതിലൂടെ 3,300 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി ലഭ്യമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കി.

എങ്കില്‍ കൂടി നിലവിലെ ഉപയോഗത്തിന് ആവശ്യമായ ഓക്‌സിജന്‍ ഇപ്പോഴും ലഭ്യമല്ല. ഈ അന്തരം നികത്താനായി കരുതലായുളള അമ്പതിനായിരം ടണ്‍ ഓക്‌സിജന്‍ ഉപയോഗിക്കുകയാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകും.

 



ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന 80 ശതമാനം ഓക്‌സിജനും മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഒഡീഷ, തമിഴ്‌നാട്, കര്‍ണാടക, കേരള, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ സ്വന്തമായി ഓക്‌സിജന്‍ ഉല്പാദനം നടക്കുന്നില്ല. സ്വന്തമായി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങള്‍ മറ്റുസംസ്ഥാനങ്ങളിലേക്കുളള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും പ്രാണവായു കിട്ടാത്ത സാഹചര്യം സംജാതമാക്കി.

 



ഇന്ത്യയില്‍ ഓക്‌സിജന്‍ ഉല്പാദനശേഷിയില്‍ നാലാംസ്ഥാനത്തുളള ഒഡീഷയില്‍ നിലവില്‍ ഓക്‌സിജന്‍ ആവശ്യകത കുറവാണ്. എന്നാല്‍ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മറ്റുളളവര്‍ക്ക് വിതരണം ചെയ്യാനുളള ഓക്‌സിജന്‍ ഉണ്ടെങ്കിലും എത്തിക്കാന്‍ ആവശ്യമായ ടാങ്കറുകള്‍ ഇല്ല. ഇനി എത്തിച്ചാല്‍ തന്നെ സ്റ്റോറേജിനുളള സംവിധാനങ്ങളും കുറവാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വേഗത്തിലായതിനാല്‍ തയ്യാറെടുക്കാന്‍ സമയം ലഭിച്ചില്ലെന്നും അതും ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നും ഉല്പാദകര്‍ പറയുന്നു.

ഇതിനൊരു പരിഹാരമായി സ്വന്തമായി ഓക്‌സിജന്‍ നിര്‍മിക്കാന്‍ കഴിയുന്ന പ്രഷര്‍ സ്വിങ് അബ്‌സോര്‍ഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നൂറ് ആശുപത്രികളെ കണ്ടെത്താനുളള ശ്രമത്തിലാണ് എംപവേര്‍ഡ് ഗ്രൂപ്പ്.



പത്തുദിവസത്തേക്കാവശ്യമായ ഓക്‌സിജന്‍ സംഭരിക്കാന്‍ ശേഷിയുളള വലിയ സംഭരണ ടാങ്കുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിതരണം വേഗത്തിലാക്കുന്നതിനായി റെയില്‍വേ, വ്യോമഗതാഗതം എന്നിവയെ ആശ്രയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഓക്‌സിജന്‍ പാഴാക്കുന്നതിനെതിരേയും അനാവശ്യ ഉപയോഗത്തിനെതിരേയും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട്.

 



രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ ചൈന, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്ത്യക്ക് ഓക്‌സിജന്‍ അത്യാവശ്യമാണ് എന്ന ഹാഷ്ടാഗാണ് പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍. അയല്‍രാജ്യത്തെ സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പാക് ജനത അഭ്യര്‍ഥിക്കുന്നതായി വാര്‍ത്തകളുണ്ട്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends