സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു... രാവിലെ 11ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ 48-ാമത് ചീഫ് ജസ്റ്റിസ് ആണ് എന്‍.വി രമണ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വെള്ളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു.
സുപ്രീംകോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് രമണ 2014 ഫെബ്രുവരി ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായത്. ആന്ധ്ര ഹൈകോടതിയില്‍ 1983ല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീട് ആന്ധ്ര സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി.
ജുഡീഷ്യറിയിലെ അഴിമതി ആരോപണത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ജസ്റ്റിസ് എന്‍.വി. രമണയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പരാതി ആഭ്യന്തര അന്വേഷണം നടത്തിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തള്ളിയത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ കൂടി പ്രതികളായി അമരാവതി ഭൂമി കുംഭകോണ കേസില്‍ ആന്ധ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ആന്ധ്ര മുഖ്യമന്ത്രി ജസ്റ്റിസ് രമണക്കെതിരെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്ക് പരാതി അയച്ചത്. തെലുഗുദേശം പാര്‍ട്ടിയുടെ ഭരണകാലത്ത് നടത്തിയ അഴിമതി അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് തടഞ്ഞതടക്കം നിരവധി പരാതികളാണ് റെഡ്ഡി ഉന്നയിച്ചിരുന്നത്.
ഇതടക്കമുള്ള നിരവധി കേസുകളില്‍ തെലുഗുദേശം പാര്‍ട്ടിക്ക് അനുകൂലമായി ഹൈകോടതി വിധി പുറപ്പെടുവിച്ചതിനു പിന്നില്‍ ജസ്റ്റിസ് രമണയാണെന്ന് റെഡ്ഡി കുറ്റപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























