സൈക്കിള്‍ വാങ്ങിക്കാനായി രണ്ട് വര്‍ഷമായി കൂട്ടിവെച്ച് പണം കൊവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കി ഏഴുവയസുകാരൻ; സമ്മാനമായി സൈക്കിള്‍ നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്

സൈക്കിള്‍ വാങ്ങിക്കാനായി രണ്ട് വര്‍ഷമായി കൂട്ടിവെച്ച് പണം കൊവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ഏഴുവയസുകാരന് സമ്മാനമായി സൈക്കിള്‍ നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആയിരം രൂപയായിരുന്നു ഹരീഷ് വര്‍മന്‍ എന്ന ഏഴുവയസുകാരന്റെ നിക്ഷേപത്തില്‍ ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ മുഖ്യമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് നല്‍കി. മാത്രമല്ല, കൊവിഡ് ബാധിച്ച ആര്‍ക്കെങ്കിലും തന്റെ പണം നല്‍കി സഹായിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തും എഴുതി.
തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയായ ഏഴ് വയസ്സുകാരനെ മുഖ്യമന്ത്രിയും ഞെട്ടിച്ചു. പുത്തന്‍ പുതിയ സൈക്കിളാണ് ഹരീഷിന് മുഖ്യമന്ത്രി സമ്മാനമായി നല്‍കിയത്. ഞായറാഴ്ച്ച മധുരൈ നോര്‍ത്ത് എംഎല്‍എ കെ ദളപതിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹരീഷിന്റെ വീട്ടില്‍ സൈക്കിള്‍ എത്തിച്ചത്.
മാത്രമല്ല, ഹരീഷിനെ മുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും സൈക്കിളിന്റെ നിറമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചതായി ഹരീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈക്കിളുമായി പുറത്തു പോകുമ്ബോള്‍ സൂക്ഷിക്കാനും നന്നായി പഠിക്കാനും ഉപദേശിച്ചാണ് മുഖ്യമന്ത്രി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha