വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകത: ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് കാരണമായതായി വിദഗ്ധര്‍

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം മൂലം ഇന്ത്യയില്‍ ഒഴിവാക്കാനാകുമായിരുന്ന മരണങ്ങള്‍ സംഭവിച്ചതായി പഠനം. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകത മൂലം വലിയ തോതിലുള്ള മരണമാണ് ഇന്ത്യയിലുണ്ടായതെന്ന് യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.മേയ് മൂന്ന് മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവില്‍ ആദ്യ ഡോസ് വാക്‌സിന്‍ കൂടുതലായി നല്‍കിയത് 45 വയസ്സിന് താഴെയുള്ളവര്‍ക്കായിരുന്നു. 60 വയസ്സിന് മുകളിലുള്ള 7.70 കോടി പേര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സൂക്ഷ്മതയോടെയുള്ള സമീപനം സ്വീകരിക്കണമായിരുന്നു. ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പരമാവധി പ്രായമേറിയവര്‍ക്ക് നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്, പ്രത്യേകിച്ച് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍. പ്രായമേറിയവര്‍ക്ക് വാക്‌സിന്‍ വ്യാപകമായി നല്‍കുന്നതിനു മുന്‍പുതന്നെ കുറഞ്ഞ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതായി വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത് 2021 ജനുവരിയിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായിരുന്നു ആദ്യ ഘട്ടത്തില്‍ മുന്‍ഗണന. മാര്‍ച്ച് മാസത്തോടെ 60 വയസ്സിന് മുകളിലുള്ളവരെയും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഏപ്രില്‍ മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തുടങ്ങി. മേയ് ഒന്നു മുതല്‍ 18നും അതിന് മുകളിലും പ്രായപരിധിയിലുള്ള എല്ലാവരേയും വാക്‌സിനേഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
ജൂണ്‍ ആദ്യവാരത്തില്‍ 1845 പ്രായപരിധിയിലുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം മൂലം 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിന് പ്രഥമ പരിഗണന നല്‍കുക എന്ന നയത്തില്‍ വീഴ്ചയുണ്ടാകാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha